കുറച്ചു നാൾക്കു മുമ്പ് റാം ചന്ദ്ര ഗുഹ പറഞ്ഞ ഒരു പ്രസ്താവന വിവാദത്തിൽ കലാശിച്ചു. ഗുജറാത്തും ബംഗാളും തമ്മിലുള്ള ഒരു താരതമ്യം. ഇതിൽ എനിക്ക് ഓര്മ വരുന്നത് ഞാനും ഇവിടെ കുറച്ചു പത്രക്കാരും കൂടി ഒരു പ്രസ് ക്ലബ് ഉണ്ടാക്കാൻ പുറപ്പെട്ട ഒരു സംഭവം ആണ്. വര്ഷങ്ങള്ക്കു മുമ്പ് മധ്യ പ്രദേശിൽ ഗുജറാത്തിന്റെ ബോർഡറിൽ ഉള്ള ജാബുവ എന്ന് സ്ഥലത്തു ഒരു സ്റ്റോറി ചെയ്യാൻ ഞാൻ എത്തി. വികസനം അടുത്തൂടെ പോലും പോകാത്ത ഈ സ്ഥലത്തു ഭൂരിപക്ഷവും ആദിവാസികൾ. ഒരു സംസ്ഥാന ബസിൽ ഞാൻ ഇവിടെ എത്തിയെങ്കിലും ഞാൻ റിപ്പോർട്ട് ചെയ്യാൻ വന്ന സംഭവത്തെ പറ്റി സംസാരിക്കാൻ ആൾകാർ വേണം.
ജില്ലാ മേധാവിയും പോലീസ് മേധാവിയും സർക്കാരിന്റെ നിലപാടല്ലേ പറയു. അങ്ങനെ നിക്കുമ്പോഴാണ് ഒരു ബോർഡ് കണ്ടത്. ജാബുവ പ്രസ് ക്ലബ്. നേരെ ചെന്ന്. ഒരു ചെറിയ കെട്ടിടം. കുറച്ചു പേർ ഇരിപ്പുണ്ട്. ഞാൻ എന്നെ പരിചയപ്പെടുത്തി. കാര്യം പറഞ്ഞു. നിമിഷങ്ങൾക്കകം എനിക്ക് വേണ്ടിയാ എല്ലാ സഹായവും അവിടെ ഇരിക്കുന്ന കുറച്ചു പത്രക്കാർ ചെയ്തു തന്നു. അവരുടെ പേരോ നമ്പരോ ഇപ്പോൾ ഇന്ന് എനിക്ക് ഓർമയില്ല.
Write a comment ...