അനുഭവങ്ങൾ പുനരാവിഷ്കരിക്കുമ്പോൾ ഞാൻ ഒരിക്കലും ഒരു കാലക്രമത്തിൽ വിശ്വസിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുന്നത് അതിന്റെ തീയതികളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അതിന്റെ മൂല്യമാണ്. എന്നാലും ഒരു തുടക്കത്തിന് എട്ടു പത്തു വയസുള്ള ഒരു യുഗത്തിലേക്ക് പോയി ആകാം. ഇൻലാൻഡ് ലെറ്റെറിൽ എഴുത്തു സ്വന്തം കൈപ്പട കൊണ്ട് എഴുതിയ നാളുകൾ. ഈ ഓർമ്മകൾ നാൽപതു വർഷങ്ങൾ പഴക്കമുള്ളതാണ്. അത് വൈൻ പോലെ എത്രയും പഴകുന്നോ അത്രക്ക് വീര്യം. നിങ്ങളിൽ എത്രപേർക്ക് ആ ദിവസങ്ങൾ ഓർമിക്കാൻ കഴിയും? ആ ഓർമകളെ മാന്തിയെടുക്കാൻ ഞാൻ ശ്രമിക്കട്ടെ?
മധ്യ തിരുവിതാംകൂറിലാണ്. എന്റെ പിതൃ, മാതൃ ഭവനങ്ങൾ. കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശമാണിത്. അന്നും ഇന്നും. ഈ വികസനം ഒക്കെ വരുന്നതോടെ ഇത് എത്രത്തോളം തുടരുമെന്ന് എനിക്കറിയില്ല. പക്ഷെ അന്നായിരുന്നു അച്ഛേ ദിൻ. പപ്പയുടെയും മമ്മിയുടെയും വീടുകൾ തമ്മിൽ ഏഴു കിലോമീറ്റര്. പ്രധാന പട്ടണം കൃത്യം നടുക്ക്. മമ്മിയുടെ അപ്പൻ ഒരു പുരോഗമനവാദി ആയിരുന്നു. എന്നാൽ പപ്പയുടെ അപ്പച്ചൻ അത്രക്ക് വരില്ല. അവരുടെ പെരുമാറ്റത്തിൽ ഇരുവരും വിപരീതമായിരുന്നു. അതിന്റെ കാരണം പറയാം.
Write a comment ...