ആദ്യമായിട്ട് ഞാൻ ആരുടെയും സഹായം ഇല്ലാതെ ഒരു യാത്ര പോകുന്നതാണ്. അതും ഗോവ. 1990 ഇൽ ആണ് സംഭവം. എനിക്ക് വയസു ഇരുപതു ആണെന്ന് തോന്നുന്നു. അന്ന് മാതാ പിതാക്കളുടെ കൂടെ അല്ലാതെ ദൂരെ എവിടെയും പോകുന്നത് വളരെ കുറവ്. ഇന്ന് പത്തോ പന്ത്രണ്ടു വയസു കാർക്ക് പോലും ലോകത്തിന്റെ ഏതു മൂലയിലും പോകാൻ സൗകര്യം ആണ്. വിമാനത്തിൽ കയറി കഴിഞ്ഞാൽ ബാക്കി എല്ലാം ചിട്ടയായി നടന്നോളും. പക്ഷെ അന്നത്തെ കാലത്തു ഇന്ന് കാണുന്നത് പോലെ ഗതാഗത സൗകര്യം ഇല്ല. ഞാൻ കോളേജിൽ രണ്ടാം വർഷം ബിരുദം പഠിക്കുന്ന കാലം. യു സി എ ന്യൂസ് എന്ന് പറയുന്ന ഒരു പ്രസ്ഥാനം ഉണ്ടായിരുന്നു. ഹോംഗ് കോങ്ങ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈ വാർത്താ ഏജൻസിക്ക് ഭാരതത്തിലും സാന്നിദ്ധ്യം ഉണ്ടായിരുന്നു. എന്റെ പിതാവിന്റെ കൂടെ ജോലി ചെയ്തിരുന്ന ജോസ് കവി ആയിരുന്നു അന്ന് ഈ പ്രസ്ഥാനത്തിന്റെ മേധാവി. ഒരു ദിവസം എനിക്ക് കവിയുടെ ക്ഷണം. വല്ലതും എഴുതാമോ എന്ന്.
പള്ളിക്കൂടത്തിൽ പഠിക്കുമ്പോഴേ എഴുതാൻ താല്പര്യം ഉണ്ടായിരുന്നു. പള്ളിക്കൂടമാണല്ലോ ജിവിതത്തിന്റെ വഴിത്തിരിവ് നമ്മളലിൽ വരുത്തുന്നതു. സ്കൂളിൽ എനിക്ക് മാർക്ക് കിട്ടുന്ന ആകെ ഒരേ ഒരു വിഷയം ആണ് ഇംഗ്ലീഷ്. പക്ഷെ എന്റെ കൂടെ പടിക്കുന്നവർക്കോ ഏറ്റവും പ്രയാസപ്പെട്ടതും. പാഠ പുസ്തകത്തിന്റ കൂടെ അന്ന് ഗൈഡ് കിട്ടുമായിരുന്നു. സാധാരണ ഗൈഡിൽ മാർഗ്ഗനിർദ്ദേശങ്ങൾആണ് കിട്ടേണ്ടത്. പക്ഷെ പാഠ പുസ്കത്തിലെ ചോദ്യത്തിന്റെ ഉത്തരം അതെ പടി ഇതിൽ ലഭ്യമായിരുന്നു. ഉടുതുണിക്ക് മറുതുണി എന്ന് പറയുന്നത് പോലെ ഒരുവാക്കിനു മറുവാക്ക് പോലും ഗൈഡ് ഇല്ലാതെ എഴുതാൻ അറിയാത്ത കുട്ടികൾ. ഗൈഡിൽ നിന്നുമാണ് എല്ലാവരും ഉത്തരം പകർത്തി ക്ലാസ്സിൽ വന്നിരുന്നത്. ഞാനോ സ്വന്തം ഉത്തരം ഉണ്ടാക്കി പേജുകൾ നറച്ചു വരുമായിരുന്നു. കാരണം വേറെ ഒന്നും അല്ല. പാഠ്യ പുസ്‌തകങ്ങൾ വാങ്ങിച്ചു കഴിയുമ്പോൾ ഗൈഡ് വാങ്ങിക്കാൻ ഉള്ള കാശില്ല. ഉപയോഗിച്ച പഴയ ഗൈഡോ കിട്ടാൻ വളരെ അപൂർവം.
Write a comment ...