ഓരോ തീയതി ഓർത്തു വെച്ച് അന്ന് നടന്ന കാര്യങ്ങൾ ഓർമയിൽ വരുത്താൻ പ്രയാസമാണ്. എന്നാലും ശ്രമിക്കാം. ഇന്ന് എന്റെ ഓർമയിൽ വരുന്നത് വീട്ടിൽ റ്റി വി വന്ന ദിവസം ആണ്. അന്ന് ഞാൻ ഏഴിലോ എട്ടിലോ ആണ് പഠിക്കുന്നത്. ഒരു രസകരമായ സംഭവം കണ്മുൻപിൽ തെളിഞ്ഞു വരുന്നു. സ്ഥലം അഹമ്മദാബാദിലെ ഷാഹ്‌പുരിൽ.
അന്ന് ഞാൻ താമസിച്ച സൊസൈറ്റിയിൽ ആർക്കും ടി വി ഇല്ല. ടി വി യെ പറ്റി കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള സെയിൽസ് ഇന്ത്യ എന്ന് പറയുന്ന ഒരു കട പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇലക്ട്രോണിക് സാമഗ്രികൾ കിട്ടുന്ന കട. ഇന്ന് ഈ പ്രസ്ഥാനം വളർന്നു ഒരു ഫ്രെഞ്ചിസീ മോഡൽ ആയിട്ട് നൂറോളും കടകൾ ഉണ്ട് ഗുജറാത്തിന്റെ പല നഗരത്തിൽ. അതിൽ അന്ന് ജോലി ചെയ്യുന്നതോ എല്ലാം മലയാളികൾ. ഒരു കണ്ണാടി കൂടിൽ മൂന്നാലു ടി വി പ്രദർശിപ്പിക്കാൻ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ എന്റെ താമസ സ്ഥലത്തിൽ നിന്നും അധിക ദൂരം ഇല്ലാത്തിതിനാൽ ഈ അത്ഭുതം കാണാൻ തന്നെ തീരുമാനിച്ചു.
Write a comment ...