ഇത് വായിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഞാൻ ഒരു പത്ര പ്രവർത്തകൻ ആയിരുന്നു. ഇപ്പോൾ അതിനോട് വെറുപ്പാണ്. പക്ഷെ അതിൽ വിശ്വാസം ഉണ്ട്. ജനിച്ചതു കേരളത്തിലാണെങ്കിലും എട്ടും പൊട്ടും അറിയുന്നതിന് മുമ്പ് അഹമ്മദാബാദിൽ എത്തി. എന്റെ ആമുഖം ആരെങ്കിലും ചോദിച്ചാൽ, ഞാൻ ചെയ്യാത്ത പണി ഇല്ല എന്ന് വേണം പറയാൻ. അത് ക്രമേണ പറഞ്ഞു തരാം.
ഇത് ഒരു ശബ്ദ ലേഖനം ആയിട്ട് തുടങ്ങിയതാണ്. ഒരു ഓർമ ആയിട്ട് സൂക്ഷിക്കാൻ വേണ്ടി മാത്രം ആണ് ലക്‌ഷ്യം. ഇത് തുടങ്ങുന്നത് എന്റെ ബാലകാലത്തിലെ ഓർമകളിൽ നിന്നാണ്. വളരെ രസകരമായ അനുഭവങ്ങൾ എന്റെ ജീവിതത്തിൽ വന്നിട്ടിട്ടുണ്ട്. കൂട്ടുകാരൊപ്പോം അത് പങ്കു വെക്കുമെങ്കിലും അത് ബ്ലോഗ് എഴുതിയും ഡയറി ആയി വെയ്കുന്നേണ്ടിങ്കിലും സ്വന്തം ശബ്ദത്തിൽ അത് സൂക്ഷിച്ചു വയ്ക്കുന്ന ഒരു രസം വേറെയാ. എന്റെ മലയാളം ഒരു സാഹിത്യകാരന്റെ പോട്ടെ ഒരു സാധാരണ മലയാളം അറിയാവുന്ന മലയാളിയുടെ പോലും അത്ര ശരിയല്ല. പക്ഷെ അത്രയ്ക്ക് മോശം എന്ന് പറയാൻ ആകില്ല. അത് കൊണ്ട് സംസാരത്തിന്റെ ഇടയിൽ ഇംഗ്ലീഷ് വാക്കുകൾ വന്നാൽ അത് ക്ഷമിച്ചു കള.
കുട്ടികാലം വളരെ പ്രയാസപ്പെട്ട കാലത്തിൽ കൂടെ ആണ് വന്നത്. ഇത് എല്ലാവരും പറയുന്ന ഒരു പഴഞ്ചൊല്ല് അല്ല. പക്ഷെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അത് എന്റെ മാത്രമല്ല ഞാൻ അറിയുന്ന മിക്കവരുടെയും സ്ഥിതി മോശം തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. പലരും നാട് വിട്ടു മറുനാട്ടിൽ ജോലി അന്വഷിച്ചു പോകുമ്പോൾ പ്രയാസ പെടാൻ കൂടി ആയിരുന്നു തയ്യാറെടുപ്പു. പക്ഷെ ഈ പ്രയാസത്തിലും ജീവിക്കാൻ ഒരു രസം ഉണ്ടായിരുന്നു. പത്തു മുപ്പത്തഞ്ചു വർഷം കഴിഞ്ഞു ഇന്ന് അത് തിരിഞ്ഞു നോക്കുമ്പോൾ അത് ഒന്ന് പ്രമാണം ആയിട്ട് ഓർമകളിൽ സംരക്ഷിക്കണം എന്ന് തോന്നി. അത് കൊണ്ടാണ് ഈ ശബ്ദലേഖനം തയ്യാറാക്കുന്നത്. അടുത്ത തലമുറക്ക് കേൾക്കാനും അയവിറക്കാനും എന്തെങ്കിലും വേണ്ടേ? വേറെ ആരെങ്കിലും പോട്ടെ എന്റെ സ്വന്തം മക്കൾ നാളെ എന്നെ പറ്റി അറിയണം എങ്കിൽ ഇത് ഒരു പ്രമാണം ആയി തീരട്ടെ
ഇത് ഒരു കാലക്രമം വച്ച് പറയുന്ന ഓർമ്മകൾ അല്ല, പക്ഷെയോ ഓർക്കുന്നത് പറയുന്ന ഒരു പരമ്പര ആണ്. ഒന്നോ രണ്ടോ എപ്പിസോഡ് മുടങ്ങിയത് കൊണ്ട് ഒന്നും നഷ്ടപ്പെടില്ല. ഇത് ഒരു പതിവ് പോലെ നിരന്തരമായി ദിവസമോ അഥവാ എല്ലാ ആഴ്ചയോ വരുന്ന പരമ്പര അല്ല. സമയം കിട്ടുമ്പോൾ റെക്കോർഡ് ചെയ്യുക അത് മാത്രമാണ് ഉദ്ദേശം.
എന്റെ പിതാവ് ഒരു പത്ര പ്രവർത്തകൻ ആയിരുന്നു. അത് കൊണ്ടായിരിക്കാം എന്റെ നിരീക്ഷണം വളരെ സൂഷ്മതയോടും അത് ഏറെ കാലം മനസ്സിൽ പതഞ്ഞു കിടക്കുന്നതും ആണ്. അത് കൊണ്ടാണല്ലോ ഇന്നും പല കാര്യങ്ങളും ഇന്നലെ നടന്നത് പോലെ എന്റെ മുമ്പിൽ നില്കുന്നത്. ഈ മാധ്യമം ഒരു നിമിത്തം ആകട്ടെ അത് കെട്ടഴിച്ചു വെക്കാൻ.
എന്റെ ഓർമകളിലൂടെ ഞാൻ ചെയ്യുന്ന ഈ യാത്രയിൽ പല കഥാപാത്രങ്ങൾ പ്രത്യക്ഷ പെടും. എന്നെ അറിയാവുന്നവരും എന്റെ സുഹൃത്തുക്കൾക്കും ആ കഥാപാത്രങ്ങളെ എളുപ്പത്തിൽ തിരിച്ചറിയും. പക്ഷെ അവരെ ഈ ഓർമകളിൽ കൊണ്ട് വരുന്നത് കളിയാക്കാനോ അഥവാ വ്രണപ്പെടുത്താനോ അല്ല. ഇത് പ്രത്യകം ശ്രദ്ധിക്കുക. ഈ പരിപാടി മലയാളത്തിൽ നടത്താൻ പല കാരണങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് മലയാള ഭാഷയിൽ പശ്ചാത്തലം. നമ്മുടെ ഇടയിൽ നടക്കുന്ന പല സംഭവങ്ങൾ ഒരു മലയാളിക്ക് ഉൾപ്പെടാൻ കഴിയും. അത് ഇംഗ്ലീഷിൽ പറയുമ്പോൾ അതിന്റെ അർഥം ഇല്ലാതാകും. അതാണ് പല വമ്പൻ മലയാളം ചിത്രങ്ങൾ വേറെ ഭാഷയിൽ നടക്കാതെ പോകുന്നത്. മലയാളത്തിൽ ചിന്തിച്ച് മലയാളത്തിൽ സംസാരിക്കുമ്പോൾ ഒരു മലയാളിക്ക് അത് മാനിസിലാകും.
ഒരു കോവിഡ് ബാധ എന്നെ ജോലി സ്ഥലത്തിൽ നിന്നും വീട്ടിൽ എത്തിച്ചു. ഇപ്പോൾ പതിവ് പോലെ സമയം വച്ച് വീട്ടിൽ വരികയോ രാവിലെ ഇറങ്ങുകയോ വേണ്ട. അത് കൊണ്ട് സമയം പോകുന്നത് അറിയുന്നതില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു ആശയം മനസ്സിൽ വന്നതും ഇത് തയ്യാറാക്കാൻ തുടങ്ങിയതും.
ചെറുപ്പ കാലം മുതൽ ഡയറി എഴുതുന്ന ഒരു ശീലം എനിക്ക് ഉണ്ടായിരുന്നു. അതിൽ നിന്നും പല കാര്യങ്ങൾ ഇതിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോഴും ഞാൻ ഡയറി പരിപാലിക്കുന്നുണ്ട്. പക്ഷെ ഒരു വ്യത്യാസം മാത്രം. മൊമെന്റോ എന്ന് പറയുന്ന ഒര് ഐഫോൺ അപ്പ്ലിക്കേഷനിൽ ആണ് ഇത് ഞാൻ ഇപ്പോൾ വക്കുന്നത്.
അഹമ്മദാബാദിൽ വളർന്നതാണെങ്കിലും ചെറുപ്പത്തിലേ മലയാളം വായിക്കാനും എഴുതാനും താല്പര്യം ഉണ്ടായിരുന്നു. മനോരമ മനോരാജ്യം മംഗളം ആഴ്ചപ്പതിപ്പുകൾ തുടരാതെ വായിക്കുമായിരുന്നു.
അതിൽ എനിക്ക് നന്ദി പറയേണ്ടത് ചന്ദ്രിക ആന്റി എന്ന് ഞാൻ വിളിക്കുന്ന കുട്ടികാലത്തെ എന്റെ അയൽവാസിയുടെ അമ്മയാണ്. നാട്ടിൽ സൺഡേ സ്കൂൾ മലയാളത്തിൽ പഠിച്ചുണ്ടെങ്കിലും എന്റെ മലയാള വിദ്യാരംഭിത്തിന്റ കടപ്പാട് ഒരു മടിയും കൂടാതെ ഈ അമ്മക്ക് കൊടുക്കാം.
കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ്, കാനം എന്ന് വേണ്ട - മലയാളത്തിൽ ജ്വലിച്ചു നിന്ന തുടർ കഥ എഴുത്തു കാരെ എന്നെ പരിചയ പെടുത്തിയത് ഈ അമ്മയാണ്. എന്റെ മാതാ പിതാക്കൾ ഈ ആഴ്ച പതിപ്പുകൾ എന്നിൽ നിന്നും മറച്ചു വെക്കുമായിരുന്നു. പരീക്ഷയിൽ ചോദിക്കുമ്പോൾ നീ മനോരാജ്യത്തില്ലെ പൈങ്കിളി കഥകൾ എഴുതി വച്ചാൽ മതിയോടാ ? എന്ന് മമ്മി ചോദിക്കുമായിരുന്നു.
പക്ഷ എത്ര അടിച്ചമർത്തിയോ അത്രയും വേഗതയിൽ ഞാൻ എല്ലാം വായിച്ചു തീർക്കുമായിരുന്നു.
മുമ്പിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അമ്മ എന്നും ഉച്ചക്ക് ഒരു റബ്ബർ വലയം ഇട്ടു ഈ ആഴ്ച പതിപ്പുകൾ എനിക്ക് എറിഞ്ഞു തരുമായിരുന്നു. വെറും ഒരു മണിക്കൂർ കൊണ്ട് മുഴുവനും വായിച്ചു തീർത്തു ഞാൻ അതെ റബ്ബർ വലയം ഇട്ടു തിരിച്ചു എറിഞ്ഞു കൊടുക്കും.
വായിച്ചു കഴിയുമ്പോൾ ഒരു കാര്യം അലട്ടുന്നത് 'തുടരും' എന്ന് കഥയിൽ അവസാനം എഴുതുന്ന വാക്കായിരുന്നു. അത് പോലെ തന്നെ ഓരോ ഓർമകളും ഇവിടെ കുറിക്കാൻ നടക്കുമോ എന്നറിയില്ല. ശ്രമിക്കാം.
Write a comment ...