മുതലകൾ നിറഞ്ഞ നല്ല താഴ്ചയുള്ള ഒരു പുഴയിൽ കഷ്ടിച്ച് കാല് നീട്ടാകുന്ന ഒരു ബോട്ടിൽ ഒന്നര മണിക്കൂർ യാത്ര ചെയ്തു പട്ടിണി പാവങ്ങളെ പറ്റി ജീവൻ പണയം വെച്ച് ഒരു സ്റ്റോറി ചെയ്യാൻ പോകുന്ന എത്ര ലേഖകന്മാരെ ഇന്ന് നിങ്ങൾക്കറിയാം? അതിൽ ഒന്നിനെ ഇന്ന് നിങ്ങൾ അറിയാൻ പോകുന്നു.
ആ ലേഖകൻ വേറാരുമല്ല, ഞാൻ തന്നെ. വർഷം 2004. സ്ഥലം Dediapada, Gujarat. അത്ര വലിയ പ്രസിദ്ധമായ സ്ഥലമൊന്നുമല്ല. വെറും പാവങ്ങളായ ആദിവാസികൾ താമസിക്കുന്ന പ്രദേശം. നർമ്മദ ഡാമിലോ അതിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന statue of യൂണിറ്റി കാണാൻ പോയവർക്ക് ചിലപ്പോൾ പിടി കിട്ടും ഈ സ്ഥലം.
Write a comment ...