രണ്ടായിരത്തി രണ്ടു ഫെബ്രുവരി ഇരുപത്തേഴാം തിയതി. വല്ലതും ഓര്മ വരുന്നുണ്ടോ ഈ തീയതിയിൽ? ഇത് ഈ നാടിനെ തന്നെ തിരി മറിച്ച ഒരു ദിവസം ആണ്. മുഖവുര ഇല്ലാതെ തന്നെ പറയാം. ഈ ദിവസം ആണ് ഒരു ട്രെയിൻ ഗോദ്രയിൽ കത്തിച്ചത്. ഈ നാടിന്റെ ഇതിഹാസം തിരുത്തി എഴുതിയ ദിവസം.
ആ കാലത്തു ഞങ്ങൾ ചിലർ എന്നും വൈകിട്ട് ഏതെങ്കിലും ഒരു സുഹൃത്തിന്റെ വീട്ടിൽ കൂടുമായിരുന്നു. മിക്കവാറും അത് അന്ന് റോയ്‌റ്റേഴ്സിൽ ജോലി ചെയ്തിരുന്ന തോമസ്കുട്ടിയുടെ വീട്ടിൽ ആയിരിക്കും. പുള്ളിക്കാരൻ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നു. വീടും വലുത്, എന്റെ വീടിന്റെ അടുത്തും. കൂടെ വേറെ ഉറ്റ സുഹൃത്തായ അനോഷ് കാണും.
Write a comment ...