ഈ ഓർമകളിലെ യാത്രയിൽ ഒരു പ്രത്യക കാലഗണന ഇല്ലാത്തതു കൊണ്ട് എളുപ്പം മനസ്സിൽ വരുന്ന കാര്യങ്ങൾ ആണ് കുറിക്കുന്നത്. ചിലതു പത്തു വര്ഷം മുമ്പെയുള്ളത് ആയിരിക്കും ചിലതു മുപ്പതു വര്ഷം പഴയതു. ഇന്ന് എനിക്ക് ഓർമ വരുന്നത് രണ്ടായിരത്തി മൂന്നിലെ ക്രിസ്മസ് സമയം ആണ്.
ഞാൻ അന്ന് ജോലി ചെയ്തിരിന്നതു എഫ് എസ് ആർ എൻ എന്ന് പറയുന്ന ഒരു അമേരിക്കൻ റേഡിയോയ്ക്ക് വേണ്ടിയാണു. പാലക്കാട് ജില്ലയിലെ പ്ലാച്ചിമട അന്ന് തലക്കെട്ടുകളിൽ നിന്ന കാലം. കോകോ കോള ഇവിടുത്തെ ഭൂഗർഭജലം മലിനമാക്കുന്നു എന്നായിരുന്നു ആരോപം. എന്നോട് പറഞ്ഞു ഒന്ന് പോകാൻ.
Write a comment ...